നിങ്ങൾക്ക് ഈ പാർട്ടിയെപ്പറ്റി ഒരു ചുക്കെന്നുമറിയില്ല എം.വിജയൻ ഇടയ്ക്കിടെ തട്ടി മൂളിക്കുന്നതിൻ്റെ രഹസ്യം മഞ്ചേരി സർക്കാർ ആശുപത്രിയിലെ താൽക്കാലിക തൊഴിലാളികൾ അറിഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രിക്കൊച്ചമ്മ ആശുപത്രി സന്ദർശിച്ചപ്പോൾ രണ്ട് മാസത്തെ കൂലി ഒന്നു തരാൻ നടപടി സ്വീകരിക്കുമോ എന്ന് ആ കൂലിക്കാർ ചോദിച്ചു പോയതാണ് കുറ്റം. സംഘം ചേർന്ന് കലാപത്തിന് ശ്രമിച്ചു എന്ന ഗുരുതരമായ വകുപ്പാണ് ചേർത്തിട്ടുള്ളത്.ചെയ്ത ജോലിയുടെ കൂലി തൊഴിലാളി ചോദിക്കുന്നത് ആരോഗ്യ മന്ത്രികൊച്ചമ്മയുടെ ചുക്ക് അനുസരിച്ച് സിസ്റ്റത്തിൻ്റെ പ്രശ്നമാണ്. പാർട്ടിയുടെ ചുക്ക് അനുസരിച്ച് ക്ഷമിക്കാൻ കഴിയാത്ത കുറ്റകൃത്യമാണ്. എം.വിജയൻ ചുമന്നു നടക്കുന്ന പാർട്ടി തന്നെ തൊഴിലാളി വർഗ്ഗ പാർട്ടിയാണ്. അങ്ങനെയുള്ള തൊഴിലാളി വർഗ പാർട്ടിയിലെ ശുദ്ര വിഭാഗത്തിൽ പെടുന്ന വെറും ഡൂക്കിലി താൽക്കാലിക കൂലിക്കാർ പാർട്ടിയിലെ തമ്പ്രാട്ടി വിഭാഗത്തിൽ വെട്ട മന്ത്രിക്കൊച്ചമ്മയുടെ മുന്നിൽ വന്ന് നിന്നത് തന്നെ പാർട്ടി ചുക്കനുസരിച്ച് കുറ്റകൃത്യമാണ്. പോരാഞ്ഞിട്ട് നക്കാപ്പിച്ചയായി തമ്പുരാൻ എറിഞ്ഞു കൊടുക്കുന്ന കൂലി അവകാശ ഭാവത്തോടെ നേരേ നിന്ന് ചോദിക്കുകയോ. അനുവദിക്കാനാവില്ല, വച്ച് പൊറുപ്പിക്കാനാവില്ല. പാർട്ടി അച്ചടക്കം ലംഘിക്കുക എന്ന ഗുരുതരമായ തെറ്റാണ് ആ കൂലിക്കാർ ചെയ്തത്. അതും ഒരു ബഹുമാനം പോലും കാണിക്കാതെ മന്ത്രിക്കൊച്ചമ്മയോട് നേരേ നിന്ന് ചോദിക്കുക എന്ന് പറഞ്ഞാൽ അതിനർത്ഥം പാർട്ടിയുടെ ചുക്കിനെ വെല്ലുവിളിക്കലാണ്. കേസെടുക്കാൻ നിർദ്ദേശം നൽകി. പൊലീസിന്. പൊലീസ് കേസെടുത്തു. മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാർക്കെതിരെയാണ് കേസെടുത്തത്.അതും സംഘം ചേർന്ന് കലാപത്തിന് ശ്രമിച്ചു എന്ന ഗുരുതരമായ വകുപ്പാണ് ചേർത്തിട്ടുള്ളത്. മന്ത്രിയെ കണ്ട് നിവേദനം നൽകാൻ എത്തിയവരെ മന്ത്രിക്കൊച്ചമ്മയുടെ സാരിത്തുമ്പ് സംരക്ഷിക്കാനിറങ്ങിയ ഡിവൈഎഫ്ഐ പ്രത്യേക സുരക്ഷ സംഘം തടയുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് അതിജീവിച്ചാണ് നിവേദനം ചെയ്തത്. കൊച്ചമ്മയുടെ വാല്യക്കാർക്കെതിരെ തിരിയുന്നത് കൊച്ചമ്മയ്ക്കെതിരെയും കൊച്ചമ്മയുടെ തറവാടായ എം.വിജയൻ പാർട്ടിക്കെതിരെയുള്ള കലാപമാണ്. അതും എം.വിജയൻനാടുവാഴുമ്പോൾ. വിപ്ലവം നടത്താം. പക്ഷെ വല്ല അവിഹിതമോഗർഭ ക്കേസോ ഒക്കെ എതിർകക്ഷിക്കാർക്കെതിരെ ആരോപിച്ചായിരിക്കണം. അല്ലാതെ ജോലി, കൂലി ഒക്കെ ചോദിച്ച് കൊച്ചമ്മയോട് നേരേ നിന്നാൽ അത് കടുത്ത രാജ്യദ്രോഹക്കുറ്റമാണ്. സ്ഥിരം സർക്കാർ ജോലി ചെയ്യുന്ന മേൽജാതിക്കാരായ വാല്യക്കാർ പറയുന്നതുപോലെ മാത്രം ചെയ്താൽ മതി. ഉൾപ്പാർട്ടി ജനാധിപത്യം എന്നും ജനകീയ ജനാധിപത്യം എന്നും ഒക്കെ എം.വിജയൻ അരുളിച്ചെയ്യുമെങ്കിലും വരേണ്യവർഗ്ഗത്തിന് വരെ തുമ്മാൻ പോലും സാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടില്ല. അതാണ് പാർട്ടി സിസ്റ്റം. അതാണീ പറയുന്ന ചുക്കുകളിലൊന്ന്.
ഇപ്പോൾ ശമ്പളമില്ല, കേസുമായി. 2 മാസത്തെ വേതനം മാത്രമല്ല കേസ് ഒരു വേദനയുമായി. വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയ താത്ക്കാലിക ജീവനക്കാർക്കെതിരെ കേസെടുത്ത സിസ്റ്റവും മാതൃകയായി.
Asking for wages from the minister's daughter? Are temporary workers so arrogant?